യൂത്ത് കോണ്‍ഗ്രസ് കോഴികൾ ഉണ്ട്, സൂക്ഷിക്കുക, രാഹുലിനെ പിന്തുണച്ചതിന് പിന്നാലെ കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോസ്റ്ററുകള്‍
Sep 18, 2025, 12:31 IST

കണ്ണൂർ: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിന് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചതിന് പിന്നാലെയാണ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനെതിരെ പോസ്റ്ററുകൾ പതിച്ചത്.
നഗരസഭ കൗൺസിലർ കൂടിയായ വിജിൽ മോഹനെതിരെ ശ്രീകണ്ഠാപുരത്താണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. രാഹുലിനെ നിയമസഭയിലെത്തിക്കാൻ കൂട്ടുനിന്ന നേമം ഷമീറിനൊപ്പമുള്ള ചിത്രം വിജിൽ മോഹൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഹു കേയേഴ്സ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.