തദ്ദേശ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; ഈ 12 രേഖകളില്‍ ഒന്ന് മതി

 
vote

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡും കോളജ് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ 12 രേഖകള്‍ ഉപയോഗിക്കാമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ചു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കലക്ടര്‍മാര്‍ക്കും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും (ഇആര്‍ഒ) നിര്‍ദ്ദേശം നല്‍കി.

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ചു ഇആര്‍ഒമാര്‍ക്കു സംശയമുണ്ടെങ്കില്‍ ഈ രേഖകള്‍ ഏതെങ്കിലും പരിശോധിക്കാം. അപേക്ഷകള്‍ ലഭിച്ചാല്‍ നേരിട്ടു ഹാജരാകാന്‍ ഇആര്‍ഒയുടെ നോട്ടീസ് ലഭിക്കും. നോട്ടീസിലെ തീയതിയിലും സമയത്തും ഹാജരാകാന്‍ കഴിയാതിരുന്നാല്‍ സൗകര്യപ്രദമായ മറ്റൊരു ദിവസം ഹാജരാകാന്‍ സൗകര്യം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

തിരിച്ചറിയല്‍ രേഖകള്‍

1 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

2 പാസ്‌പോര്‍ട്ട്

3 ഡ്രൈവിങ് ലൈസന്‍സ്

4 പാന്‍ കാര്‍ഡ്

5 ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്

6 ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നു 2025 ജനുവരി ഒന്നിനു മുന്‍പ് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്

7 സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ

8 ആധാര്‍ കാര്‍ഡ്

9 റേഷന്‍ കാര്‍ഡ്

10 റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്

11 അംഗീകൃത സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകള്‍, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍

12 കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച കാര്‍ഡുകള്‍.

Tags

Share this story

From Around the Web