അജപാലന ശുശ്രൂഷയിൽ കൗമാരക്കാരെ സഹായിക്കാന്‍ മുതിര്‍ന്നവര്‍ക്കായി വർക്‌ ഷോപ്പ്

 
www
അജപാലന ശുശ്രൂഷയിൽ കൗമാരക്കാരെ ശ്രദ്ധയോടെ അനുഗമിക്കാനും അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സഹായിക്കാനും വൈദികരെയും സമർപ്പിതരെയും അൽമാരെയും അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വർക്‌ ഷോപ്പ് സംഘടിപ്പിക്കുന്നു.

പറോക് ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മെയ് 10 - 11 (ശനി, ഞായർ) തീയതികളിൽ തൃശൂർ മുളയം മേരിമാതാ മേജർ സെമിനാരിയിൽവെച്ചാണ് പ്രോഗ്രാം നടത്തുന്നത്. Mentoring the Adolescents in Crisis എന്ന വിഷയത്തെ ആസ്പദമാക്കിയാണ് രണ്ട് ദിവസത്തെ വർക്‌ ഷോപ്പ്.

താമസിച്ചുള്ള ഈ പ്രോഗ്രാമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് പറോക് ഗവേഷണ കേന്ദ്രം പ്രസ്താവിച്ചു. ഏപ്രിൽ 25ന് മുമ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾക്ക് പറോക് ഓഫിസിൽ വിളിക്കാവുന്നതാണ്.

REGISTRATION LINK: ‍ https://forms.gle/oV9LpuCE4wYYYzVr7 ‍

Tags

Share this story

From Around the Web