വിശ്രമദിവസം ജോലി ചെയ്തു; സിംഗപ്പൂരിൽ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ

 
cleaning

സിംഗപ്പൂര്‍: സിംഗപ്പൂരിലെ ഒരു വീട്ടുജോലിക്കാരിക്ക് വിശ്രമ ദിവസം ജോലി ചെയ്തതിന് 8.8 ലക്ഷം രൂപ പിഴ. മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്തതിനാണ് പിഴ. വർക്ക് പാസ് ലംഘിച്ചതിനാണ് 53 കാരിയായ ഫിലിപ്പിനോ വീട്ടുജോലിക്കാരിയായ പിഡോ എർലിൻഡ ഒകാമ്പോയ്‌ക്കെതിരെ സിംഗപ്പൂർ കോടതി പിഴ ചുമത്തിയത്.

സിംഗപ്പൂർ സ്വദേശിയായ സോ ഒയി ബെക്കിന് വേണ്ടി വീട്ടുജോലിക്കാരി തന്‍റെ വിശ്രമ ദിവസങ്ങളിൽ ക്ലീനിംഗ് ജോലി നടത്തിയിരുന്നു.ഏജൻസിക്ക് ഇതിനെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്നായിരുന്നു അന്വേഷണം. ജോലിക്കാരിയെ നിയമിച്ചതിന് 64 കാരിയായ ബെക്കിന് 4.7 ലക്ഷം രൂപ പിഴയും ചുമത്തി. ബെക്ക് നിർദേശിച്ച മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടിയും ജോലി ചെയ്തിരുന്നു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചോ എന്നത് വ്യക്തമല്ല. ഒകാമ്പോയും ബെക്കും പിഴ മുഴുവൻ അടച്ചതയാണ് വിവരം.

മൂന്ന് പതിറ്റാണ്ടിലേറെയായി സിംഗപ്പൂരിൽ വര്‍ക്ക് പാസിൽ ജോലി ചെയ്യുകയാണ് ഒകാമ്പോ . 1994 മുതൽ നാല് തൊഴിലുടമകൾക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തേക്ക് ബെക്കിനോടൊപ്പം ജോലി ചെയ്തിരുന്ന ഒകാമ്പോയ്ക്ക് ക്ലീനിങ്ങിനുള്ള പണവും ലഭിച്ചിരുന്നു. ഇടവേളകളിൽ മറ്റൊരു തൊഴിലുടമയ്ക്കു വേണ്ടിയും ജോലി ചെയ്തിരുന്നു. എന്നാൽ പാർട്ട് ടൈം ജോലിക്കുള്ള ഔദ്യോഗിക വർക്ക് പാസ് ഒകാമ്പോയ്ക്ക് ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.

Tags

Share this story

From Around the Web