വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ; ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം, പ്രതിഷേധം
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുളഅള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്ന് തുടക്കം. ബിൽ സഭയിൽ അവതരിപ്പിച്ചു. ബില്ലിനോട് സഹകരിക്കില്ലെന്ന കാര്യം പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ അവതരിപ്പിച്ച മണ്ഡല പുനർ നിർണയ ബില്ലിനെ എതിർക്കുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണിത്. രാജ്യത്തിന്റെ ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണ് ബില്ലുകൾ. 2029ൽ പരാജയം മറികടക്കാനുള്ള ശ്രമമാണ് ബിൽ എന്നും ഇത് പിൻവലിക്കണമെന്നും കെ.സി വേണുഗോപാൽ സഭയിൽ ആവശ്യപ്പെട്ടു. 2023ൽ ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു. ഇപ്പോൾ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് വേണുഗോപാൽ ആരോപിച്ചത്.