കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്തും ചെയ്യും, സർക്കാർ അതിജീവിതയ്‌ക്കൊപ്പം: മുഖ്യമന്ത്രി

 
pinaray

കണ്ണൂർ: വോട്ടെടുപ്പ് ദിനം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. കോൺഗ്രസിലെ സ്ത്രീ ലമ്പടൻമാർ എന്തും ചെയ്യുമെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ ന്യായീകരിക്കാൻ വന്നാൽ പൊതു സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വസ്തുതകൾ പുറത്ത് പറയാൻ അതിജീവിതമാർ മടിക്കുന്നത് കൊല്ലുമെന്ന് ഭീഷണിയുള്ളതിനാലാണെന്നും അത് ​ഗൗരവതരമാണ്. സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ അനുഭവത്തിൽ നിന്ന് മനസിലാകുന്നത് ഇടതുമുന്നണിക്ക് ചരിത്ര വിജയം ലഭിക്കുമെന്ന് തന്നെയാണ്.

യുഡിഎഫിൻ്റെ കേന്ദ്രങ്ങൾ പോലും ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കുമെന്നും മികവാർന്ന വിജയം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിശ്വാസികളുടെ പിന്തുണ എൽഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി ചേരിക്കൽ ജൂനിയർ ബേസിക് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags

Share this story

From Around the Web