മഞ്ഞക്കുറ്റി തെറിക്കുമോ? കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ സതീശൻ സർക്കാർ, അന്തിമ തീരുമാനം ഇന്ന്

222222

തിരുവനന്തപുരം: കേരളത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിയുടെ വിജ്ഞാപനം റദ്ദാക്കാൻ പുതിയ വി.ഡി. സതീശൻ സർക്കാർ ഒരുങ്ങുന്നു. വിജ്ഞാപനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പദ്ധതിക്കായി 2020-ൽ പുറപ്പെടുവിച്ച പ്രാരംഭ വിജ്ഞാപനവും, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകളുമാണ് ഇന്നത്തെ മന്ത്രിസഭാ യോഗം റദ്ദാക്കാൻ പരിഗണിക്കുന്നത്. ഈ നിർണായക തീരുമാനം ഉണ്ടായാൽ, പദ്ധതിക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനവാസ മേഖലകളിൽ ഉൾപ്പെടെ സ്ഥാപിച്ച വിവാദമായ മഞ്ഞ സർവേക്കല്ലുകൾ (മഞ്ഞക്കുറ്റികൾ) പൂർണ്ണമായും നീക്കം ചെയ്യപ്പെടും. ഇത് വലിയൊരു ജനകീയ വിജയമായി ഉയർത്തിക്കാട്ടാനാണ് യു.ഡി.എഫ് നീക്കം.

കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് കെ-റെയിലിനെതിരെ സമരം ചെയ്ത യു.ഡി.എഫ് പ്രവർത്തകർക്കും ജനങ്ങൾക്കും പൊലീസിൽ നിന്നും വലിയ രീതിയിൽ മർദ്ദനമേൽക്കേണ്ടി വന്നിരുന്നു. നിരവധി പേർക്കെതിരെ കേസുകളുമെടുത്തു. തങ്ങൾ അധികാരത്തിൽ വന്നാൽ പദ്ധതി നടപ്പാക്കില്ലെന്ന യു.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് കൂടിയാണ് പുതിയ സർക്കാർ അധികാരമേറ്റ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നടപ്പാക്കാൻ ഒരുങ്ങുന്നത്.

Tags

Share this story

From Around the Web