രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് കടുത്ത നിലപാടില്‍. എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന് വി.ഡി സതീശന്‍ സൂചന നല്‍കി. രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ആദ്യ നടപടി മാത്രമെന്ന് സതീശന്‍ പറഞ്ഞു.
രാഹുലിനെതിരെ കൂടുതല്‍ നടപടിയിലേക്ക് പാര്‍ട്ടി കടക്കുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. മാധ്യമങ്ങളോടായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിന്റേതിന് സമാന നിലപാട് തന്നെയാണ് രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുമെന്നാണ് സൂചന.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞത്. രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.