കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആര്‍എസ്എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക ഖര്‍ഗെ, ഭരണഘടനക്ക് പകരം മനുസ്മൃതിക്ക് വേണ്ടി പ്രചാരണം നടത്തുന്നവരാണ് ആർ.എസ് എന്നും കർണാടക മന്ത്രി
 

 
www

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തില്‍ തിരിച്ചെത്തിയാല്‍ ആര്‍എസ്എസിനെ നിരോധിക്കുമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖര്‍ഗെ. ആര്‍എസ്എസ് സമൂഹത്തില്‍ വിദ്വേഷം പരത്തുകയാണ്. നിയമങ്ങളെ മാനിച്ചു കൊണ്ടു പ്രവര്‍ത്തിക്കുന്ന സംഘടനയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്ത് കൊണ്ട് ആര്‍എസ്എസിനെ നിരോധിക്കണം എന്ന് വിശദീകരിക്കാനും പ്രിയങ്ക് ഖര്‍ഗെ ശ്രമിച്ചു. സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചില്ലേ?. അവര്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീഴുകയും രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയും നിരോധിച്ചില്ലേ.അപ്പോഴും അവര്‍ അത് തന്നെ ചെയ്തു.

അവര്‍ നിയമത്തെ അനുസരിക്കുന്നവരാണെന്ന് നടിക്കുക മാത്രമാണ് ചെയ്യുക. 250 കോടി രൂപയുടെ ഫണ്ടിന്റെ സ്രോതസ് എന്താണ്?. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് പ്രിയങ്ക ഖര്‍ഗെ പറഞ്ഞു. ആര്‍എസ്എസ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന ഉപ്പു സത്യാഗ്രഹത്തിലോ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലോ മറ്റേതെങ്കിലും ജനകീയ മുന്നേറ്റങ്ങളിലൊന്നും തന്നെ ഇടപെട്ട സംഘടനയല്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക് ഖര്‍ഗെ എക്‌സില്‍ കുറിച്ചിരുന്നു.

സ്വാതന്ത്ര്യലബ്ദിയുടെ തലേന്ന് ത്രിവര്‍ണ പതാകയെ ആര്‍എസ്എസ് എതിര്‍ത്തു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ മധുരപലഹാരം വിതരണം ചെയ്തു. ഭരണഘടനക്ക് പകരം മനുസ്മൃതിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നും പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചിരുന്നു.ആര്‍എസ്എസ് ഇപ്പോഴും ഭരണഘടനയെയും ത്രിവര്‍ണ പതാകയെയും എതിര്‍ക്കുന്നത് തുടരുന്നു. ബിജെപി അവരുടെ കളിപ്പാവയാണെന്നും പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചു.

Tags

Share this story

From Around the Web