വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ ഒരാൾക്ക് ദാരുണാന്ത്യം
May 14, 2026, 08:20 IST
പാലക്കാട്: കാട്ടാന ആക്രമണത്തിൽ അകമലവാരം സ്വദേശി ചന്ദ്രന് ദാരുണാന്ത്യം. വീടിന് സമീപത്തുള്ള മര ചുവട്ടിൽ കിടന്നുറങ്ങുമ്പോൾ പുലർച്ചെയോടെ ചന്ദ്രനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചന്ദ്രനൊപ്പം രണ്ട് പേർ കൂടി ഒപ്പം ഉണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.