ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം, പകൽ പോലും പുറത്തിറങ്ങാൻ ജനം ഭയക്കുന്നു. കാട്ടാന ആക്രമണം പേടിച്ച് കുട്ടികളെ സ്കൂളിലേക്കു വിടാൻ തയാറാകാതെ നാട്ടുകാർ

കോട്ടയം : മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കൊമ്പുകുത്തി ജനവാസ മേഖലകളിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മടുക്ക കൊമ്പുകുത്തി റോഡിൽ ആന ഇറങ്ങുന്നത് കൊമ്പുക്കുത്തി സ്കൂളിന്റെ പ്രവർത്തനത്തെയും താളം തെറ്റിക്കുന്നു.
കൊമ്പുകുത്തി ബിജു ഇളംപുരയിടത്തിലിന്റെ വീടിൻ്റെ മുറ്റത്ത് കൂടി പതിവായി ആനക്കൂട്ടം വരുന്നു.ബിജു ഇളംപുരയിടത്തിൽ,വിശ്വനാഥൻ മഷികല്ലുങ്കൽ,ടി എൻ സജി തടത്തിൽ,കെ.സി സുനീഷ് കോച്ചേരിയിൽ,രാജപ്പൻ തടത്തിൽ,ശാന്തമ്മ മഷികല്ലുങ്കൽ, എന്നിവരുടെ സ്ഥലത്തിലുണ്ടായിരുന്ന കപ്പ, ഓണത്തിന് വിളവെടുക്കേണ്ടിയിരുന്ന ഞാലിപ്പൂവൻ വാഴ, കമുക്, കൊക്കോ, കാപ്പി, കുരുമുളക്, റബ്ബർ എന്നിവ മുഴുവൻ ചവിട്ടി നശിപ്പിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ പെരുവന്താനം മതംബയില്‍ ആനയുടെ ചവിട്ടേറ്റ് വയോധികന്‍ മരിച്ചത്. റബര്‍ തോട്ടിത്തില്‍ മകനു നേരെ കാട്ടാന പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ വന്ന കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു പെരുവന്താനത്തു തന്നെ കാട്ടാന ചവിട്ടി വീട്ടമ്മ മരിച്ചത്. ആനകളെ തുരത്താനുളള നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.