ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൃതദേഹത്തിനരികിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം, തുരത്താനുള്ള ശ്രമം തുടങ്ങി
Oct 6, 2025, 12:59 IST

അടിമാലി: ചിന്നക്കനാൽ തോണ്ടി മലയിൽ കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുചാമി ആണ് കൊല്ലപ്പെട്ടത്.
സമീപത്ത് നിന്നും കാട്ടാനകൂട്ടം മാറാതെ നിൽക്കുന്നതിനാൽ മൃതദേഹം എടുക്കാൻ വനം വകുപ്പിനും പൊലീസിനും സാധിച്ചിട്ടില്ല. റാപ്പിഡ് റെസ്പോണ്ട് ടീമിൻ്റെ നേതൃത്ത്വത്തിൽ വനംവകുപ്പ് ആനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം തുടരുകയാണ്. അഞ്ചു മാസത്തിന് ശേഷം കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത് ജനങ്ങളെ രോക്ഷാകുലരാക്കിയിട്ടുണ്ട്.