ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമം, നാല് മരണം, ഗവർണർ റിപ്പോർട്ട് തേടി

bengal

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളിൽ ഇതുവരെ നാലുപേർ കൊല്ലപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ട് ബിജെപി പ്രവർത്തകരും രണ്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്.

ബീർഭും, സൗത്ത് 24 പർഗാനാസ്, ഹൗറ, നാദിയ, ബങ്കുറ എന്നീ ജില്ലകളിലാണ് അക്രമം രൂക്ഷമായത്. സംഘർഷങ്ങളിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ക്രമസമാധാനം നിലനിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെങ്കിലും അക്രമം തടയാനായില്ല.

Tags

Share this story

From Around the Web