കൂദാശ ചെയ്ത തിരുവോസ്തിയുടെ ഒരു ഭാഗം വൈദികന്‍ എന്തിനാണ് കാസയിലേക്ക് നിക്ഷേപിക്കുന്നത്…?

 
holy mass

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴൊക്കെ നാം പതിവായി കാണുന്ന ഒരു കാഴ്ചയുണ്ട്. കാര്‍മ്മികന്‍ കൂദാശ ചെയ്ത തിരുവോസ്തി മുറിച്ച് അതിന്റെ ചെറിയൊരു ഭാഗം വീഞ്ഞുള്ള കാസയില്‍ മുക്കുന്നത്. നിശ്ശബ്ദമായ ഒരു കര്‍മ്മമാണ് ഇത്.

വളരെ പ്രതീകാത്മകമായ ഒരു പ്രവൃത്തിയാണ് ഇതെന്നാണ് മതപണ്ഡിതന്മാര്‍ പറയുന്നത്. മാര്‍പാപ്പയോടും പ്രദേശത്തെ മെത്രാനോടുമുള്ള ഐക്യത്തിന്റെ പ്രതീകമാണത്രെ ഇത്. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലെ പ്രതീകങ്ങളുടെ പ്രസക്തിയാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.

അതോടൊപ്പം തന്നെ രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള നമ്മുടെ സഭയുടെ പാരമ്പര്യത്തെയും അതോര്‍മ്മിപ്പിക്കുന്നു. ആത്മീയസത്യങ്ങളെയോര്‍ത്ത് നമുക്ക് അഭിമാനിക്കാം.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web