ക്രിസ്തീയ വിശ്വാസത്തെ വേട്ടയാടുന്നതെന്തിന്?: മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: ക്രിസ്തുമസ് ദിനത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കു നേരേ തീവ്രവാദ മനോഭാവത്തോടെ നടന്ന അതിക്രമങ്ങൾ വേദനാജനകമാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. വിദേശ മതമെന്നു പറഞ്ഞ് ക്രിസ്തീയ വിശ്വാസത്തെ വേട്ടയാടുന്നതെന്തിനാണ്? ക്രിസ്തീയ വിശ്വാസം ഭാരതത്തിൻ്റെ കൂടി മതമാണ്. അതിനു കൃത്യവും വ്യക്ത മായതുമായ ചരിത്രമുണ്ടെന്ന് മാർ താഴത്ത് പറഞ്ഞു.
നിർബന്ധിത മതപരിവർത്തനത്തിന് എതിരാണു ക്രിസ്‌തുമതം. യഥാർഥത്തിൽ ഇവിടെ മതപരിവർത്തനം നടന്നിരുന്നെങ്കിൽ ക്രൈസ്‌തവരുടെ എണ്ണം കുറയില്ലായിരുന്നു. ഈ ദിവസങ്ങളിൽ നടന്ന അതിക്രമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്ന് ഭരണകർത്താക്കൾ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതെല്ലാം തീവ്രവാദികൾ നടത്തുന്നതാണെന്നു പറഞ്ഞ് ഭരണകർത്താക്കൾ പാലിക്കുന്ന മൗനവും നിഷ്ക്രിയത്വവും ഭാരതത്തിന്റെറെ ആത്മാവിനും ഭരണഘടനയ്ക്കും എതിരാണ്. സ്നേഹത്തിന്റെയും സഹനത്തിൻ്റെയും ക്ഷമയുടെയും മാർഗം മാത്രം സ്വീകരിക്കുന്ന കൈസ്ത്രവ സമൂഹം തന്നെയാണ് രാഷ്ട്രനിർമിതിയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത്.
ഇതു മറക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരം മറക്കലും മൗനവുമാണു തീവ്രവാദികൾ എന്നു പറയുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും. എന്നാൽ, ഇതിൻ്റെ പേരിൽ രാഷ്ട്രനിർമിതിയിൽ പങ്കാളികളാകാതെ മാറിനിൽക്കില്ലെന്നും ക്രിസ്‌മസ് ആഘോഷങ്ങൾക്കുനേരേ ഉണ്ടായ അതി ക്രമങ്ങൾക്കെതിരേ തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാ ടനം ചെയ്ത് അദ്ദേഹം കൂട്ടിച്ചേർത്തു.