'എന്തിനാണ് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍'; വെടിക്കെട്ട് അപകടത്തില്‍ ആര്‍ ശ്രീലേഖ

 
sreelekha

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂരങ്ങളിലെ അപകടകരമായ ആഘോഷങ്ങളെ വിമര്‍ശിച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍ എന്ന ചോദ്യമാണ് ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നത്.

തൃശൂര്‍ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേര്‍ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകള്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ടെന്ന് വച്ചുകൂടെ എന്നും ശ്രീലേഖ പറയുന്നു. തൃശൂരിലെ വെട്ടിക്കെട്ട് സാധന നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം നിയമാനുസൃതമായിരുന്നോ എന്ന സംശയവും മുന്‍ ഡിജിപി ഉയര്‍ത്തുന്നു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിച്ച് നടക്കുന്നതാണ് പലപ്പോഴും ഇത്തരം അനാസ്ഥകള്‍ക്ക് കാരണമെന്ന വിമര്‍ശനവും ശ്രീലേഖ പോസ്റ്റില്‍ ഉന്നയിക്കുന്നു.

Tags

Share this story

From Around the Web