‘കോണ്‍ഗ്രസിലെ പുരുഷ നേതാക്കള്‍ക്ക് ‘ഹു കെയേഴ്സ്’ ആറ്റിറ്റ്യൂഡ്’; സാമൂഹ്യ വിരുദ്ധ നിലപാടാണ് ഇതെന്നും മന്ത്രി ആർ ബിന്ദു

 
BINDU

കോണ്‍ഗ്രസിലെ പുരുഷ നേതാക്കള്‍ക്ക് ‘ഹു കെയേഴ്സ്’ ആറ്റിറ്റ്യൂഡ് ആണെന്ന് മന്ത്രി ആര്‍ ബിന്ദു. സാമൂഹ്യ വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ നിന്ന് വരുന്നത്. എം എല്‍ എയെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് ശ്രമം. എം എല്‍ എയെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് അപലപനീയമാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ഉമാ തോമസ് എം എല്‍ എ ആര്‍ജവത്തോടെ പ്രതികരിച്ചു. ഇതിൻ്റെ പേരിൽ ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണം നടക്കുകയാണ്. ഉമയെ കോൺഗ്രസ് സൈബർ ഗുണ്ടകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് ആശങ്കാജനകമാണെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരം അധഃപതിച്ചുവെന്നും മന്ത്രി ആര്‍ ബിന്ദു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Tags

Share this story

From Around the Web