ശുദ്ധീകരണസ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു?

 
puragatory

ശുദ്ധീകരണസ്ഥലം എവിടെയാണെന്ന് കത്തോലിക്കാസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് സത്യം. ഇതേക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് വേദപാരംഗതരും സഭാപിതാക്കന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും വിശുദ്ധരായ തോമസ് അക്വിനാസ്, ബെനവന്തൂര, അഗസറ്റിയന്‍ എന്നിവര്‍ പഠിപ്പിക്കുന്നത് ശുദ്ധീകരണസ്ഥലം ഭൂമിയുടെ അന്തര്‍ഭാഗത്താണെന്നാണ്. സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലുള്ള ഉളള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതിലേക്ക് നോക്കാനോ കഴിഞ്ഞിട്ടില്ല എന്ന വെളിപാട് 5:3 നെ അടി്സ്ഥാനമാക്കിയാണ് മേല്‍പ്പറഞ്ഞ വിശുദ്ധര്‍ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധ വിക്ടറും മഹാനായ വിശുദ്ധ ഗ്രിഗറിയും പറയുന്നത് ശുദ്ധീകരണസ്ഥലം സ്ഥിരമായ ഒരു ഇടമല്ലെന്നാണ്. വലിയ ഒരു സംഖ്യആത്മാക്കള്‍ അവരുടെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമനുഷ്ഠിക്കുന്നു. ഭൂമിയില്‍ എവിടെയാണോ അവര് തുടര്‍ച്ചയായി പാപം ചെയ്തിരുന്നത് അവര്‍ അവിടെയുണ്ട്, പാപങ്ങളുടെ കാഠിന്യത്താലുംദൈവികജ്ഞാനം നല്കുന്ന പ്രത്യേക ഇളവുകൊണ്ടും ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് കേഴുകയല്ല മറിച്ച് ഭൂമിയില്‍ അവരുടെ പ്രായശ്ചിത്തം അനുഷ്ഠിക്കുകയാണ് ചെയ്യുന്നത്.

അനേകം ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് വിശുദ്ധര്‍ ഈ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ ഈ സത്യത്തെ നിരാകരിക്കുക സാധ്യമല്ല. എങ്കിലും പാരമ്പര്യവും വിശ്വാസവും മറികടക്കാതെ ഇവയിലേതെങ്കിലും ഒന്ന് സ്വീകരിക്കുക എന്നതാണ് നാം ചെയ്യേണ്ടത്.

അതെന്തായാലും ശുദ്ധീകരണസ്ഥലത്തെ ആ്ത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന കാര്യത്തില്‍ വിശുദ്ധര്‍ക്കിടയില്‍ രണ്ടഭിപ്രായങ്ങളില്ല.

Tags

Share this story

From Around the Web