ബി.ജെ.പി-ആർ.എസ്‌.എസ്‌-കാസ-ക്രിസംഘി വർഗീയ വിഷവിത്തുകൾ എവിടെയൊളിച്ചു ? മുനമ്പത്ത് പരിഹാരം ചർച്ചകളിലൂടെ, സംഘർഷത്തിലൂടെയല്ല -ജി​ന്റോ ജോൺ
 

 
www

​കൊച്ചി: ബി.ജെ.പിയുടെ വഖഫ് നിയമം പാസാക്കുന്നതിന്റെ പിറ്റേന്ന് മുനമ്പത്തെ കരമടപ്പിക്കുമെന്ന് പറഞ്ഞ് തൊണ്ട പൊട്ടിച്ചവർ എവിടെയെന്ന് കോൺഗ്രസ് നേതാവ് ഡോ. ജി​ന്റോ ജോൺ. സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, ഷോൺ ജോർജ്ജ്, തുടങ്ങി ബിജെപി - ആർഎസ്‌എസ്‌ - കാസ - ക്രിസംഘി വർഗ്ഗീയ വിഷവിത്തുകൾ എവിടെയൊളിച്ചുവെന്നും അദ്ദേഹം ചോദിച്ചു. 

അന്ന് സത്യം പറഞ്ഞപ്പോൾ നമ്മളെ ജിഹാദികളെന്ന് ആക്ഷേപിച്ചു. അതിന്റെ നൂറിലൊരംശം ആർജ്ജവം മതിയല്ലോ കേന്ദ്രമന്ത്രി കിരൺ റിജ്ജ്ജുവിനോട് എന്തിനാണ് പറഞ്ഞു പറ്റിച്ചതെന്ന ചോദ്യം ചോദിക്കാൻ. സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, ഷോൺ ജോർജ്ജ്, തുടങ്ങി ബിജെപി - ആർഎസ്‌എസ്‌ - കാസ - ക്രിസംഘി വർഗ്ഗീയ വിഷവിത്തുകൾ എവിടെയൊളിച്ചു? ബിജെപിയുടെ വഖഫ് നിയമം പാസ്സാക്കുന്നതിന്റെ പിറ്റേന്ന് മുനമ്പത്തെ കരമടപ്പിക്കുമെന്ന് പറഞ്ഞ് തൊണ്ട പൊട്ടിച്ചവർ എവിടെ.

മുനമ്പത്തെ മനുഷ്യരെ പറഞ്ഞ് പറ്റിച്ച ബിജെപിക്ക്‌ വേണ്ടി മണ്ണൊരുക്കി കൊടുത്ത സിപിഎമ്മാണ് ആ മനുഷ്യരെ ഈ നിയമക്കുരുക്കിൽ കൊരുത്തിട്ട് വഞ്ചിച്ചത്. അധികാരം ഉറപ്പിക്കാൻ മനുഷ്യരെ മതവിദ്വേഷ വിത്തിറക്കി ഭിന്നിപ്പിക്കുന്ന ഇവരെ വിശ്വസിച്ചത് കൊണ്ടാണ് ഇന്ന് സമരസമിതി നേതാക്കൾക്ക് നിരാശപ്പെടേണ്ടി വന്നത്. ഈ തർക്കം ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്, സംഘർഷത്തിലൂടെയല്ല.

മുനമ്പത്തെ സമരക്കാരുടെ ശത്രുക്കൾ മുസ്‍ലിംകളല്ല, മതവിദ്വേഷം പരത്തി വർഗീയ വിഭജനത്തിലൂടെ തുടർഭരണത്തിന് ഗൂഡാലോചന നടത്തുന്ന സി.ജെ.പിക്കാരാണ്... മോദിയുടെ ബി.ജെ.പിയും പിണറായിയുടെ സി.പി.എമ്മും ഒരൊറ്റ കൈയ്യായി നിന്നാണ് അവരെ കണ്ണീർ മഴയത്ത് നിർത്തിയത്. ഈ നാട്ടിലെ മതേതരവാദികളായ മുസ്‍ലിംകൾ ആ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നാണ് എന്നും പറഞ്ഞത്. കോൺഗ്രസ്സായിരുന്നു ശരിയെന്ന് കാലം തെളിയിക്കും’ -ജിന്റോ വ്യക്തമാക്കി.

Tags

Share this story

From Around the Web