18 വയസ്സായാൽ പ്രണയിക്കാം; പ്രണയത്തിൽ നിലപാട് തിരുത്തി കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വം, തലശേരിയിൽ മാത്രം 40 വയസായിട്ടും വിവാഹം കഴിക്കാത്ത 4200 പുരുഷൻമാരുണ്ടെന്നും മാർ പാംപ്ലാനി 
 

 
bishop mar pamplani

കൊച്ചി: വിശ്വാസികളുടെ എണ്ണം കുറയുന്നത് മൂലം പ്രതിസന്ധിയിലായ സിറോ - മലബാർ സഭയെ രക്ഷിക്കാൻ യുവാക്കൾ 18 വയസു മുതൽ പ്രണയിക്കണമെന്ന് തലശേരി അതിരൂപത മെത്രാപോലീത്ത ജോസഫ് പാംപ്ലാനി. 25 വയസിനു മുൻപ് വിവാഹം കഴിക്കാൻ യുവാക്കൾ തയ്യാറാകണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. 

കത്തോലിക്ക സഭയുടെ യുവജന സമ്മേളന വേദിയിലായിരുന്നു  മെത്രാപൊലീത്തയുടെ ഈ  പരാമർശം. തലശേരി അതിരൂപതയിൽ മാത്രം 4200 യുവജനങ്ങൾ (35 വയസ്സിന് മുകളിൽ പ്രായം ഉള്ളവർ ) കല്യാണം കഴിക്കാത്തവരുണ്ടെന്നും മെത്രാപ്പോലീത്ത വെളിപ്പെടുത്തി. 

സമുദായത്തിലെ ആൺകുട്ടികൾ നാണം കുണുങ്ങികളും, താഴോട്ട് നോക്കിയിരിക്കുന്നവരുമാണ്. ഇത് മാറണം. 

 മുമ്പ്  പ്രണയത്തിന് കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മനസ്സിലാക്കുന്നു.

18 വയസിന് ശേഷം പ്രണയിക്കുന്നതിൽ തെറ്റില്ല. ഇത് അംഗീകരിക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറയുന്നു.

 നേരത്തെ ലൗ ജിഹാദ് അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ പ്രണയത്തിന് കടുത്ത എതിർപ്പ് പറഞ്ഞിരുന്ന സഭാ നേതൃത്വമാണ് ഇപ്പോൾ ഇതിൽ പിന്നാക്കം പോയിട്ടുള്ളത്. 

 യുവാക്കൾ വിദേശത്തേക്ക് പഠനത്തിന് പോകുന്നതിനും വിമർശനം ഉണ്ട്..യുവജനങ്ങൾ പഠനത്തിനായി വിദേശത്തേക്ക് പോയതോടെ സഭ നടത്തുന്ന സാശ്രയ സ്ഥാപനങ്ങളിൽ പഠിക്കാൻ ആളില്ലാതായി.

 നഴ്സുമാർ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിൽ ചേക്കേറിയതോടെ സഭയുടെ കീഴിലുള്ള ആശുപത്രികൾ പ്രതിസന്ധിയിലായി. 
വിദേശത്തേക്ക് പഠിക്കാൻ പോകുന്നതും  ജോലിക്ക് പോകുന്നതും സമുദായത്തെ തകർക്കുകയാണെന്നും മെത്രാപൊലീത്തയുടെ വിമർശിക്കുന്നുണ്ട്.

Tags

Share this story

From Around the Web