പൊലീസിനെ കണ്ടപ്പോൾ എംഡിഎംഎ ടോയ്‌ലറ്റിൽ ഇട്ട് ഫ്‌ലഷ് ചെയ്തു; സെപ്റ്റിക് ടാങ്ക് തുറന്ന് പുറത്തെടുത്ത് പൊലീസ്

 
2222333

കോഴിക്കോട്: പൊലീസിനെ കണ്ടപ്പോൾ ടോയ്‌ലറ്റിൽ ഇട്ട് ഫ്‌ലഷ് ചെയ്ത എംഡിഎംഎ സെപ്റ്റിക് ടാങ്ക് തുറന്ന് പുറത്തെടുത്ത് പൊലീസ്. അരക്കിണർ സ്വദേശി ഷഹീർ മുഹമ്മദ് എന്നയാളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് വാടകക്കെടുത്താണ് ഇയാൾ വിൽപന നടത്തിയിരുന്നത്.

പൊലീസെത്തിയപ്പോൾ എംഡിഎംഎ സൂക്ഷിച്ചിരുന്ന കവറും വിൽപനക്ക് ഉപയോഗിക്കുന്ന ത്രാസും ടോയ്‌ലറ്റിലിട്ട് ഫ്‌ലഷ് ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് ഇത് പുറത്തെടുക്കുകയായിരുന്നു.

Tags

Share this story

From Around the Web