ഇനി വാട്സ്ആപ്പിലും 'ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി'; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

 
whatsap

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇത്തവണ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലാണ് മെറ്റ പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിന് സമാനമായി വാട്സ്ആപ്പിൻ്റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ 'ക്ലോസ് ഫ്രണ്ട്സ്' ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചർ എത്തുന്നതോടെ ഉപയോക്താക്കൾക്ക് തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായോ വിശ്വസനീയ കോൺടാക്റ്റുകളുമായോ മാത്രം അവരുടെ സ്റ്റാറ്റസ് പങ്കിടാൻ കഴിയും.

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറികള്‍ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. അവിടെ ഫോട്ടോകൾ, ഹ്രസ്വ വീഡിയോകൾ അല്ലെങ്കിൽ ടെക്സ്റ്റ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാൻ കഴിയും. ഈ അപ്‌ഡേറ്റുകൾ 24 മണിക്കൂർ നേരത്തേക്ക് ദൃശ്യമാകും. തുടർന്ന് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ആളുകൾ ദിവസവും വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നു എന്നാണ് മെറ്റയിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്.

നിലവിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിടുന്നതിന് മൂന്ന് സ്വകാര്യതാ ഓപ്ഷനുകൾ മാത്രമാണുള്ളത്. മുഴുവൻ കോൺടാക്റ്റുകൾ, ചില ആളുകളെ ഒഴിവാക്കിയുള്ള ഓപ്ഷൻ, തെരഞ്ഞെടുത്ത കോൺടാക്റ്റുകൾ എന്നിവയാണവ. ഒൺലി ഷെയർ വിത്ത് എന്ന ഓപ്ഷൻ ഇതിനകം നിലവിലുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ ക്ലോസ് ഫ്രണ്ട്സ് ഫീച്ചർ. ഇതിൽ സ്റ്റാറ്റസ് ഷെയർ ചെയ്യുന്നതിനായി ഇൻസ്റ്റ​ഗ്രാം പോലെ ഒരു പ്രത്യേക ലിസ്റ്റ് സൃഷ്‌ടിക്കാൻ സാധിക്കും.

Tags

Share this story

From Around the Web