2031ൽ കേരളം എങ്ങനെയായിരിക്കണം? മന്ത്രിമാരെ പ​​ങ്കെടുപ്പിച്ച് പിണറായി സർക്കാരിന്റെ​ വികസന ​സെമിനാർ, ചെലവ്​ 99 ലക്ഷം
 

 
pinarai vijayan

മന്ത്രിമാരെ പ​ങ്കെടുപ്പിച്ച്​ സംസ്ഥാന വ്യാപമായി സംഘടിപ്പിക്കുന്ന സെമിനാറിനായി സർക്കാർ ​ചെലവിടുന്നത്​ ഒരു കോടിയോളം രൂപ. 2031ൽ കേരളം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള ആശയ രൂപീകരണത്തിനാണ്​ വിവിധ ജില്ലകളിലായി 33 സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

ഒരു സെമിനാറിന്​ മൂന്ന്​ ലക്ഷം രൂപയാണ്​ ചെലവ്​. ഇത്തരത്തിൽ 33 സെമിനാറുകൾക്ക്​ ആകെ ചെലവ്​ 99 ലക്ഷം രൂപയാണ്​. ഓരോ സെമിനാറിലും 500 മുതൽ 1000 പേരെ വരെ പ​ങ്കെടുപ്പിക്കാനാണ്​ നിർദേശം. പരിപാടിയുടെ തുടക്കത്തിൽ 10 വർഷത്തെ നേട്ടങ്ങളും പ്രധാന നയങ്ങളും നടപ്പിലാക്കിയ സുപ്രധാന പദ്ധതികളും വകുപ്പ്​ സെക്രട്ടറിമാർ അവതരിപ്പിക്കണം.

ബന്ധപ്പെട്ട വകുപ്പുകൾക്കാണ്​ അതാത്​ വിഷയങ്ങളിലെ സെമിനാറുകളുടെ സംഘാടക ചുമതലകൾ. ചെലവും അതാത്​ വകുപ്പുകൾ തന്നെ വഹിക്കണം. സെമിനാറിന്‍റെ പ്രചാരണം പി.ആർ.ഡിക്കാണെന്നും ഉത്തരവിൽ പറയുന്നു.

Tags

Share this story

From Around the Web