ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ പോകുന്നതില്‍ എന്താണ് തെറ്റ്?അനുസ്മരണ ചടങ്ങുകളില്‍ എല്ലാ രാഷ്ട്രീയക്കാരെയും വിളിക്കണം, കോണ്‍ഗ്രസുമായി വേദി പങ്കിടുന്നതില്‍ പ്രതികരിച്ച് ഐഷ പോറ്റി
 

 
aysha

കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെ പ്രതികരണവുമായി സിപിഐഎം മുന്‍ എംഎല്‍എ ഐഷ പോറ്റി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ പോകുന്നതില്‍ എന്താണ് തെറ്റെന്ന് ഐഷ പോറ്റി ചോദിച്ചു. രാഷ്ട്രീയം പറയാനല്ല പോകുന്നത്.

ഇ.കെ. നായനാര്‍, എ.കെ.ജി എന്നിവരെ അനുസ്മരിക്കുന്നില്ലേ? ഇത്തരം അനുസ്മരണ ചടങ്ങുകളില്‍ എല്ലാ രാഷ്ട്രീയക്കാരെയും വിളിക്കണമെന്നും ഐഷാ പോറ്റി പറഞ്ഞു. ഉമ്മന്‍ ചാണ്ടി ജനകീയനായിരുന്നു, ഏത് സാധാരക്കാരന്‍ വന്നാലും സഹായിക്കും. പ്രളയ സമയത്ത് പിണറായി സഖാവ് നാടൊന്നിക്കണമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായില്ലേ എന്നും ഐഷ പോറ്റി ചോദിച്ചു.

കോണ്‍ഗ്രസില്‍ ചേരാന്‍ ആരും സമീപിച്ചിട്ടില്ല, എല്ലാം മാധ്യമ സൃഷ്ടിയാണ്. തന്നെ വിളിക്കുന്ന പരിപാടികള്‍ക്ക് ഞാന്‍ പോകും. വെറുതെ കാഴ്ചക്കാരിയായി ഒരു വേദിയിലും പോകില്ലെന്നും ഐഷ പോറ്റി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരാന്‍ ആരും സമീപിച്ചിട്ടില്ല, എല്ലാം മാധ്യമ സൃഷ്ടിയാണ്. തന്നെ വിളിക്കുന്ന പരിപാടികള്‍ക്ക് ഞാന്‍ പോകും. വെറുതെ കാഴ്ചക്കാരിയായി ഒരു വേദിയിലും പോകില്ലെന്നും ഐഷ പോറ്റി പറഞ്ഞു.

Tags

Share this story

From Around the Web