ഇതെന്ത് വെടിനിർത്തൽ! ഹോർമുസ് കടലിടുക്കിലെ വെടിവെപ്പിന് ശേഷവും യുഎസ്-ഇറാൻ വെടിനിർത്തൽ നിലവിലുണ്ടെന്ന് ട്രംപ്

 
donald trump

ഹോർമുസ് കടലിടുക്കിൽ ഇറാനും യുഎസ് നാവിക നശീകരണ കപ്പലുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് ശേഷവും ഇറാനുമായി ഇപ്പോഴും വെടിനിർത്തൽ നിലവിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇറാനിലെ യുദ്ധം വേഗത്തിൽ അവസാനിക്കും എന്ന് യുഎസ് പ്രസിഡന്റ് സമീപ ദിവസങ്ങളിൽ പറഞ്ഞിട്ടും മേഖലയിൽ സംഘർഷത്തിന് അയവില്ല. ആക്രമണങ്ങളിൽ ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തൽ തുടരുന്നതിനിടെയാണ് ട്രംപ് വെടിനിർത്തൽ നിലവിലുണ്ടെന്ന് ആവർത്തിക്കുന്നത്.

തങ്ങളുടെ മൂന്ന് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായാണ് യുഎസിന്റെ ആരോപണം. പ്രകോപനമില്ലാതെ ആണ് ആക്രമണമെന്നും അമേരിക്ക പറയുന്നു.

ഇറാൻ തമ്മളോട് വളരെ മോശമായി പെരുമാറി എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം ഹോർമുസ് കടലിടുക്കിനടുത്തെത്തിയ ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും മറ്റൊരു കപ്പലിനെയും ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാന്റെ ഉന്നത സൈനിക കമാൻഡ് ആരോപിച്ചു.

Tags

Share this story

From Around the Web