പശ്ചിമേഷ്യൻ സംഘർഷം; ഇന്നും കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്നും കേരളത്തിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 30 സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 15 സർവീസ്, തിരുവനന്തപുരത്തേക്ക് എത്തേണ്ട 15 സർവീസ് എന്നിവയാണ് റദ്ദാക്കിയത്. അതേസമയം, ഒമാൻ എയർവെയ്സിൻ്റെ മസ്ക്റ്റ്- തിരുവനന്തപുരം സർവീസ് പ്രവർത്തിക്കുന്നുണ്ട്. ഇത് 8.20 നാണ് പുറപ്പെടുക.
കണ്ണൂരിൽ റദ്ദാക്കിയ സർവീസുകൾ
7.05 ന് പുറപ്പെടേണ്ട അബുദാബി എയർ ഇന്ത്യ
8.50 ന് പുറപ്പെടേണ്ട ദുബായ് എയർ ഇന്ത്യ
9.35 ന് പുറപ്പെടേണ്ട അബുദാബി ഇൻഡിഗോ
രാവിലെ 6.50 ന് ഷാർജയിൽ നിന്ന് എത്തേണ്ടിയിരുന്ന എയർ ഇന്ത്യ
8.35 ന് ഫുജൈറയിൽ നിന്ന് എത്തേണ്ട ഇൻഡിഗോ
വൈകീട്ട് 4 ന് അബുദാബിയിൽ നിന്ന് എത്തേണ്ട എയർ ഇന്ത്യ
വൈകീട്ട് 6.10 ന് ദുബായിൽ നിന്ന് എത്തേണ്ട എയർ ഇന്ത്യ
വൈകീട്ട് 6.20 ന് അബുദാബിയിൽ നിന്ന് എത്തേണ്ട ഇൻഡിഗോ എന്നിവയും റദ്ദാക്കിയിട്ടുണ്ട്.