സൺഡേ സ്‌കൂൾ അധ്യാപകർക്ക് ക്ഷേമനിധി: വിശദമായ പഠനം വേണമെന്ന് വിവിധ ക്രിസ്‌ത്യൻ സഭകൾ
Dec 31, 2025, 12:06 IST
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ്റെ ശിപാർശപ്രകാരം ക്രിസ്‌ത്യൻ പള്ളികളിലെ സൺഡേ സ്‌കൂൾ അധ്യാപകർക്ക് ക്ഷേമനിധി നൽകണമെന്ന അഭിപ്രായത്തിൽ വിശദമായ പഠനം വേണമെന്നു വിവിധ ക്രിസ്‌ത്യൻ സഭകൾ. കഴിഞ്ഞ ദിവസം ന്യൂനപക്ഷ ഡയറക്‌ടറേറ്റ് വിളിച്ചുചേർത്ത യോഗത്തിലാണു വിവിധ സഭാ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.
യോഗം സംബന്ധിച്ച് തലേ ദിവസം മാത്രമാണ് അറിയിപ്പുകൾ പല സഭാ അധികാരികൾക്കും ലഭിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ ക്ഷേമനി ധി ആരംഭിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിശദമായി പഠിക്കണമെന്നും ഇവർ അഭിപ്രായം അറിയിച്ചു. സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാന്‌പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ചു പഠിച്ച ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്.