ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന എല്ലാം ഉപേക്ഷിക്കുന്നതിനുവേണ്ടി പ്രാർഥിക്കണം, ജൂലൈ മാസത്തെ മാർപാപ്പയുടെ പ്രത്യേക പ്രാർഥനാ നിയോഗം പുറത്ത്
Jul 2, 2025, 14:18 IST

ജൂലൈ മാസത്തെ ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ചു. ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന എല്ലാം ഉപേക്ഷിക്കുന്നതിനുവേണ്ടി പ്രാർഥിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.
“ക്രിസ്തുവിൽ നിന്നും സുവിശേഷത്തിൽ നിന്നും നമ്മെ അകറ്റുന്നതെല്ലാം നിരസിക്കാനും, ജീവിത വഴികൾ തിരിച്ചറിയാനും, കൂടുതൽ പഠിക്കാനും നമുക്ക് കഴിയട്ടെ” ഇതിനായി പ്രാർഥിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും, ജൂലൈ മാസത്തിലെ പരിശുദ്ധ പിതാവിന്റെ പ്രാർഥനാ നിയോഗം ‘വിവേചനത്തിനായുള്ള രൂപീകരണത്തിനായുള്ളതാണ്.’