വ്യക്തിപരമോ, ഗ്രൂപ്പ് അജണ്ടകളോ പ്രോത്സാഹിപ്പിക്കുന്നതിനല്ല നാം ഒത്തുകൂടുന്നത്: കർദിനാൾമാരോട് ലെയോ പാപ്പ

 
POPE LEO

വ്യക്തിപരമോ, ഗ്രൂപ്പ് അജണ്ടകളോ പ്രോത്സാഹിപ്പിക്കുന്നതിനല്ല നാം ഒത്തുകൂടുന്നതെന്ന് കർദിനാൾമാരോട് ലെയോ പതിനാലാമൻ പാപ്പ. ജനുവരി എട്ടിന് അസാധാരണ കൺസിസ്റ്ററിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ സന്നിഹിതരായിരുന്ന കർദിനാൾമാരോട് സംസാരിക്കുകയായിരുന്നു പാപ്പ.

പൊതുനന്മയ്ക്കു മുകളിൽ വ്യക്തിപരമായ താൽപര്യങ്ങൾ വയ്ക്കാനുള്ള പ്രലോഭനത്തിനെതിരെ ലെയോ പാപ്പ മുന്നറിയിപ്പ് നൽകി. “വ്യക്തിപരമോ, കൂട്ടമോ ആയ ‘അജണ്ടകൾ’ പ്രോത്സാഹിപ്പിക്കുന്നതിനല്ല, മറിച്ച് നമ്മുടെ പദ്ധതികളും പ്രചോദനങ്ങളും നമ്മെ മറികടക്കുന്ന ഒരു വിവേചനത്തിന് – ‘സ്വർഗം ഭൂമിയെക്കാൾ ഉയർന്നതാണ്’ – നമ്മുടെ പദ്ധതികളെയും പ്രചോദനങ്ങളെയും ഭരമേൽപിക്കാനാണ് നാം ഒത്തുകൂടുന്നത്.

ഈ വിവേചനം ശുദ്ധീകരിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന സ്ഥലമായി ദിവ്യകാരുണ്യത്തെ അനുഭവിക്കണം. നമ്മുടെ എല്ലാ പ്രതീക്ഷകളും ആശയങ്ങളും ബലിപീഠത്തിൽ സമർപ്പിക്കണം” – പാപ്പ കർദിനാൾമാരോട് ആവശ്യപ്പെട്ടു.

“ഈ വിധത്തിൽ മാത്രമേ നമുക്ക് അവന്റെ ശബ്ദം കേൾക്കാനും നാം പരസ്പരം ആയിരിക്കുന്ന അവസ്ഥയിൽ അതിനെ സ്വാഗതം ചെയ്യാനും കഴിയൂ. അതാണ് നമ്മൾ ഒത്തുകൂടിയതിന്റെ കാരണം” – പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web