നിരാശാജനകമായ ലോകത്ത് നമുക്ക് പ്രതീക്ഷയുള്ളവരാകാം: പരമ്പരാഗത മത നേതാക്കളുടെ കോൺഗ്രസിൽ കർദിനാൾ ജോർജ് കൂവക്കാട്

 
koovakkad

നിരാശാജനകമായ ലോകത്ത് നമുക്ക് പ്രതീക്ഷയുള്ളവരാകാമെന്ന് മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. സെപ്റ്റംബർ 17, 18 തീയതികളിൽ കസാക്കിസ്ഥാനിലെ അസ്താനയിൽ ഏകദേശം 60 രാജ്യങ്ങളിൽ നിന്നുള്ള 100 -ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന, ലോക, പരമ്പരാഗത മത നേതാക്കളുടെ എട്ടാമത് കോൺഗ്രസിലാണ് കർദിനാൾ ഇപ്രകാരം പറഞ്ഞത്.

ക്രിസ്ത്യൻ, മുസ്ലീം, ബുദ്ധ, ജൂത, ഹിന്ദു, താവോയിസ്റ്റ്, ഷിന്റോ നേതാക്കൾ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, പ്രമുഖ വ്യക്തികൾ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മൂന്ന് ഘടകങ്ങളെക്കുറിച്ച് കർദിനാൾ പറഞ്ഞു. ഓരോ വ്യക്തിയുടെയും വികസനം, ദൈവവുമായുള്ള സംഭാഷണം, നമ്മൾ ഒറ്റയ്ക്ക് നമ്മെ രക്ഷിക്കുന്നില്ല എന്നിവയാണ്.

ഈ ‘ഇരുണ്ട കാലഘട്ടത്തിൽ’ മതങ്ങളുടെ സംഭാവന അക്രമത്തിൽ നിന്ന് സമാധാനത്തിലേക്ക് ചരിത്രത്തിന്റെ ഗതി മാറ്റാൻ; നിരാശാജനകമായ ലോകത്തിന് പ്രത്യാശ നൽകാൻ; പരിസ്ഥിതി സംരക്ഷിക്കാൻ ഒക്കെയാണെന്ന് കർദിനാൾ ഓർമ്മപ്പെടുത്തി.

Tags

Share this story

From Around the Web