'കേന്ദ്ര സര്‍ക്കാരിന്‍റെ എല്ലാവിധ പിന്തുണയും ഉറപ്പ് നൽകുന്നു'; വി.ഡി സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

 
vd modi

ഡൽഹി: കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി സതീശനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വി.ഡി സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ''ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കണം. കേരള സർക്കാരിന് കേന്ദ്ര സർക്കാർ എല്ലാ വിധ പിന്തുണയും ഉറപ്പ് നൽകുന്നു'' എന്നും പോസ്റ്റിൽ പറയുന്നു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് , കെ മുരളീധരൻ , മോന്‍സ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി ജോൺ എ.പി അനിൽ കുമാർ, എൻ ഷംസുദ്ദീൻ, പി.സി വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം ഷാജി, പി.കെ ബഷീർ , വി.ഇ അബ്ദുൽ ഗഫൂർ, ടി സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് യഥാക്രമം സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ ഗവര്‍ണറുടെ ചായസൽക്കാരത്തിലും പങ്കെടുത്തു.

Tags

Share this story

From Around the Web