ഞങ്ങള്‍ വോട്ട് ചോദിച്ചത് രാഷ്ട്രീയം പറഞ്ഞ്; ഒരു മതസംഘടനകളും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിച്ചിട്ടല്ല: സജി ചെറിയാന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു മത സംഘനയും എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. എസ്എന്‍ഡിപി മാത്രമമല്ല. എന്‍എസ്എസ്, മറ്റു ന്യൂനപക്ഷ സംഘടനകളുമായി സിപിഐഎമ്മിന് നല്ല ബന്ധമാണ് ഉള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു. വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ലെന്നും അത് യാദൃച്ഛികമായി സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
'എസ്എന്‍ഡിപിയുമായി മാത്രമല്ല എന്‍എസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഐഎമ്മിന് നല്ല ബന്ധമുണ്ട്. ഒരു മത സംഘടനകളും തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് എതിരെ പ്രവര്‍ത്തിച്ചിട്ടില്ല. യുഡിഎഫ് ന്യൂനപക്ഷ വീടുകളില്‍ ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളില്‍ ന്യൂനപക്ഷ വര്‍ഗീയത ആയിരുന്നു പ്രചരണം. എല്‍ഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്,' സജി ചെറിയാന്‍ പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ തിരിച്ചടി ഉണ്ടായിട്ടില്ല. കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടില്‍ മാത്രമാണ് ഉണ്ടായതെന്നും സജി ചെറിയാന്‍ പറഞ്ഞു. കുട്ടനാട്ടിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. എല്‍ഡിഎഫിലെ അനൈക്യം തിരിച്ചടിയായെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ജില്ലയില്‍ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.