“നമ്മൾ പരിക്കേറ്റവരാണ്; എന്നാൽ, ദൈവം നമ്മോടൊപ്പമുണ്ട്”: ഉക്രൈനിലെ ന്യൂൺഷ്യോ

 
22

“നമ്മൾ പരിക്കേറ്റവരാണ്; എന്നാൽ, ദൈവം നമ്മോടൊപ്പമുണ്ടെ”ന്ന് ഉക്രൈനിലെ ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ്. വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിൽ, ഊർജ അടിസ്ഥാനസൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തിയ റഷ്യൻ ആക്രമണങ്ങൾക്കു ശേഷമുള്ള, രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു അദ്ദേഹം.

റഷ്യയുടെ വൻ ആക്രമണത്തെത്തുടർന്ന് ജനുവരി ഒൻപത് മുതൽ കീവിലെ ആറായിരം കെട്ടിടങ്ങളിൽ ചൂടാക്കൽ സംവിധാനമില്ല. ഉക്രേനിയൻ തലസ്ഥാനത്തെ ഏകദേശം നൂറോളം കെട്ടിടങ്ങളിൽ ചൂടാക്കൽ സംവിധാനങ്ങൾ നിലച്ചിരുന്നുവെന്ന് മേയർ വിറ്റാലി ക്ലിച്ച്കോ പറഞ്ഞു. എല്ലാ കെട്ടിടങ്ങളിലും ചൂടാക്കൽ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ മുനിസിപ്പൽ എഞ്ചിനീയർമാർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

“ഗാർഹിക യൂട്ടിലിറ്റികളുടെ വിതരണം ആശ്രയിച്ചിരിക്കുന്ന ഊർജവിതരണ സാഹചര്യം വളരെ ബുദ്ധിമുട്ടുള്ളതായി തുടരുന്നു. കീവ് ഇപ്പോഴും വൈദ്യുതി തടസ്സങ്ങൾ നേരിടുന്നു” – മിസ്റ്റർ ക്ലിച്ച്കോ ടെലിഗ്രാമിൽ പറഞ്ഞു.

ചെക്ക് പ്രസിഡന്റ് പീറ്റർ പവേലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ, ഊർജ അടിസ്ഥാനസൗകര്യങ്ങൾ നന്നാക്കാൻ എല്ലാ ദിവസവും അക്ഷീണം പ്രവർത്തിക്കുന്ന ടീമുകൾക്ക് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നന്ദി പറഞ്ഞു

Tags

Share this story

From Around the Web