വയനാട് ഹേമചന്ദ്രൻ വധക്കേസ്: ഡിഎൻഎ പരിശോധനയിൽ അവ്യക്തത; വീണ്ടും പരിശോധന നടത്തിയേക്കും

വയനാട് ഹേമചന്ദ്രൻ വധക്കേസിൽ, ഡിഎൻഎ പരിശോധനയിൽ മൃതദേഹം ഹേമചന്ദ്രന്‍റേതാണെന്ന് വ്യക്തമാകുന്ന ഫലം ലഭിച്ചില്ല. കാൽ ഭാഗത്തെ എല്ലിൽ നിന്ന് ഡിഎൻഎ ഫലം കണ്ടെത്താൻ കഴിയുന്നില്ലെന്ന് കണ്ണൂർ ഫോറൻസിക് വിഭാഗം.
വീണ്ടും മൃതദേഹത്തിൽ നിന്ന് ഡിഎൻഎ സാമ്പിൾ നൽകാൻ കണ്ണൂർ ഫോറൻസിക് വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം മാർച്ച് മാസത്തിലായിരുന്നു വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും റിയൽ എസ്റ്റേറ്റ് ഇടനിലക്കനുമായ ഹേമചന്ദ്രനെ തമിഴ്നാട്ടിലെ വനത്തിൽ വച്ച് പ്രതികൾ മർദ്ദിച്ച് കൊന്ന് കുഴിച്ച് മൂടിയത്.
ഈ വർഷം ജൂൺ 28 നാണ് ചേരമ്പാടി വനത്തിൽ നിന്ന് ഹേമചന്ദ്രന്‍റെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ആയിരുന്നു കേസ് അന്വേഷിച്ചത്. സാഹചര്യ തെളിവുകൾ വച്ച് കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ ആണെങ്കിലും, മരിച്ചത് ഹേമചന്ദ്രൻ ആണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ DNA ഫലം പോസിറ്റീവ് ആകണം.