വയനാട് ഫണ്ട് പിരിവിൽ വീഴ്ച; 11 നിയോജകമണ്ഡലം പ്രസിഡണ്ടുമാരെ സസ്പെൻഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്
Jul 13, 2025, 07:59 IST

വയനാട്: വയനാട് ഫണ്ട് പിരിവിൽ വീഴ്ച വീഴ്ചവരുത്തിയ നിയോജകമണ്ഡലം പ്രസിഡണ്ടുമാർക്കെതിരെ യൂത്ത് കോൺഗ്രസിൽ നടപടി. 11 നിയോജകമണ്ഡലം പ്രസിഡണ്ടുമാരെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തു.
50,000 രൂപ എങ്കിലും പിരിച്ചു നൽകാത്തവർക്കെതിരെയാണ് നടപടി.പെരിന്തൽമണ്ണ, തിരൂരങ്ങാടി,തിരൂർ,താനൂർ,ചേലക്കര, ചെങ്ങന്നൂർ,കഴക്കൂട്ടം,കാട്ടക്കട, കോവളം വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡൻ്റ്മാർക്ക് എതിരെയാണ് നടപടി. എന്നാൽ സംസ്ഥാന നേതൃത്വത്തെ ചോദ്യം ചെയ്തതിനാണ് തങ്ങൾക്കെതിരെ നടപടിയെടുത്തത് എന്നാണ് നടപടി നേരിട്ടവരിൽ ചിലരുടെ വാദം.