വയനാട് ദുരന്തം: ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടിയുടെ ഔദാര്യം; കേന്ദ്രത്തിനെതിരെ കേരളം
Oct 2, 2025, 11:28 IST

തിരുവനന്തപുരം: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 206.56 കോടി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പുനര്‍നിര്‍മാണത്തിന് 2000 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 260 കോടിയോളം രൂപയാണ് അനുവദിച്ചത്. ദുരിത ബാധിതരുടെ കടം പോലും എഴുതിതള്ളാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ മറ്റൊരു ഉദാഹണമാണിതെന്നും മന്ത്രി ആരോപിച്ചു.