നെറ്റിയില്‍ കുരിശുവരച്ച് ഉറക്കമുണരൂ, ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യൂ
 

 
222

ഉറക്കമുണര്‍ന്നെണീല്ക്കുന്ന നേരത്തെ ആദ്യത്തെ നിമിഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എല്ലാവിശുദ്ധരും പറയുന്നത്. കാരണം ഒരുദിവസം എങ്ങനെ തുടങ്ങുന്നു എന്നത് ആ ദിവസം നേരിടേണ്ടിവരുന്ന എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിക്കാന്‍ കരുത്തുനല്കുന്നുണ്ട്.

അതുകൊണ്ടാണ് ഓരോ ദിവസവും ഉറക്കമുണര്‍ന്നെണീല്ക്കുമ്പോള്‍ ദൈവത്തിന്റെ സഹായം തേടേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും.

അതിന് ആദ്യം ചെയ്യേണ്ടത് നെറ്റിയില്‍ കുരിശടയാളം വരച്ച് ദൈവത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ്. അതിന് ശേഷം കിടക്കയിലിരുന്ന് കൊണ്ടുതന്നെ കണ്ണടച്ച് കൈകള്‍ കൂപ്പി ഹ്രസ്വമായ ഈ പ്രാര്‍ത്ഥന ചൊല്ലുകയും വേണം

ദൈവമായ കര്‍ത്താവേ നിന്റെ നാമത്തില്‍ ഞാനിതാ ഉറക്കമുണര്‍ന്നെണീറ്റിരിക്കുന്നു. എന്നെ അനുഗ്രഹിക്കുകയും ഇന്നേദിവസം ഉണ്ടാകാവുന്ന എല്ലാ അപകടങ്ങളില്‍ നിന്നും കാത്തുസംരക്ഷിക്കുകയും ചെയ്യണമേ. അങ്ങേ കൃപാകടാക്ഷം എന്റെ നേരെ എപ്പോഴും ഉണ്ടായിരിക്കണമേ ആമ്മേന്‍.

Tags

Share this story

From Around the Web