"ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് തൃശൂരിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്"; സുരേഷ് ഗോപിക്കെതിരെ വി.എസ്. സുനിൽ കുമാർ
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വോട്ട് ചെയ്തത് തൃശൂരിലും, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് തിരുവനന്തപുരത്തും ആയിരുന്നു. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം എന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായാണ് സുരേഷ് ഗോപി സ്വന്തം വോട്ടും വീട്ടുകാരുടെ വോട്ടും എല്ലാം ചേർത്തത്. ലോക്സഭയിൽ തൃശൂരും, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണ് എന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂരിലെ നെട്ടിശേരിയിലാണ് സ്ഥിരതാമസം എന്ന് പറഞ്ഞാണ് അന്ന് അവിടെ വോട്ട് ചേർത്തത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് നടത്തിയ നീക്കമാണ് എന്നും, വ്യാജമായി വോട്ടുചേർത്തു എന്ന തൻ്റെ പരാതി ശരിവെക്കുന്നതാണ് ഇതെന്നും സുനിൽ കുമാർ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും, തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലത്തുമാണ് വോട്ട് ചെയ്തത്. ഇതെങ്ങനെയാണ് സംഭവിക്കുന്നത്? തെരഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്രമന്ത്രിയും മറുപടി പറയണമെന്നും വി എസ് സുനിൽകുമാർ ചൂണ്ടിക്കാട്ടി.