തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത്, തൃശൂരിലേക്ക് മാറ്റിയത് ജയിക്കാൻ- അനിൽ അക്കര

തൃശൂർ: വോട്ട് ക്രമക്കേട് ആരോപണങ്ങൾക്കിടെ സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്താണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര.
തിരുവനന്തപുരത്തെ സ്ഥിരം താമസക്കാരനാണ് സുരേഷ് ഗോപി. ശാസ്തമംഗലത്തെ 41ആം വാർഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടെന്നുമാണ് കോൺഗ്രസിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പിൽ ജയിക്കാനായി മാത്രം തൃശൂരിലേക്ക് വോട്ട് മാറ്റി എന്നും അനിൽ അക്കര പറഞ്ഞു.
വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വലിയ പ്രതിഷേധങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. വിവിധയിടങ്ങളിൽ കള്ള വേട്ടുകൾ രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ആദ്യം പുറത്ത് വന്നത് മണ്ഡലത്തിനു പുറത്തുള്ള ചിലരെ വ്യാജ വിലാസത്തിൽ വോട്ടർ പട്ടികയിൽ ചേർത്തതിനുള്ള തെളിവുകളായിരുന്നു. പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടത്തിയത്.
ഓരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും നിരവധിപ്പേരാണ് വോട്ടർപ്പട്ടികയിൽ ഇടംപിടിച്ചിരുന്നത്. ആർഎസ് എസ് നേതാവും, മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി നിന്ന വിജയിച്ച സുരേഷ് ഗോപിയും കുടുംബം അടക്കം ഇരട്ടവോട്ടുകൾ ചേർത്ത വിവരങ്ങളും പുറത്തുവന്നിരുന്നു.