രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര; പര്യടനം ഇന്ന് അവസാനിക്കും

 
rahul and soniya

വോട്ടു കൊള്ളയ്ക്കും ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. പതിനാലാം ദിനമായ ഇന്ന് ബിഹാറിലെ സരൺ ജില്ലയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

ഓഗസ്റ്റ് 17ന് സസറാമിൽ നിന്ന് ആരംഭിച്ച യാത്രക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ അടക്കം യാത്രയിൽ അണിനിരന്നിരുന്നു. നാളെ ഒരു ദിവസത്തെ ഇടവേളക്കുശേഷം. സെപ്റ്റംബർ ഒന്നിന് പട്നയിൽ വോട്ട് കൊള്ളക്കെതിരെ മഹാറാലി സംഘടിപ്പിക്കും. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ റാലിയിൽ പങ്കെടുക്കും.

അതിനിടെ വോട്ടർ അധികാർ യാത്രക്കിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ കോൺഗ്രസ് പ്രവർത്തകൻ മോശം പരാമർശം നടത്തിയതിൽ രാഹുൽഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.

ദർബംഗയിലെ യാത്രക്കിടെ മോശം പരാമർശം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ പടനയിലെ കോൺഗ്രസ് ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

Tags

Share this story

From Around the Web