തിരുപിറവിയുടെ ഓര്‍മ്മ പുതുക്കാന്‍ വിസ്‌മയരാവ് റാലി ഡിസംബർ 22ന് കൊച്ചിയിൽ

 
xmass

കൊച്ചി: മൂവായിരം ക്രിസ്തുമസ് പാപ്പമാരും മാലാഖമാരും അണിനിരക്കുന്ന വിസ്‌മയരാവ് റാലി ഡിസംബർ 22ന് കൊച്ചിയിൽ. എറണാകുളം വൈറ്റില മുതൽ കടവന്ത്ര വരെയുള്ള ഒൻപതു പള്ളികളിലെ വിശ്വാസികളും പ്രദേശവാസികളും ചേർന്നാണ് റാലി ഒരുക്കുന്നത്.

എളംകുളം ഫാത്തിമ മാതാ പള്ളിയിൽനിന്ന് ആരംഭിക്കുന്ന റാലി വൈകുന്നേരം ആറിന് ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മിസ്റ്റിക്കൽ യൂണിറ്റി എന്ന ലക്ഷ്യത്തോടെയാണ് വിസ്‌മയരാവ് നടത്തുന്നതെന്നു പരിപാടിയുടെ ജനറൽ കൺവീനറും ഫാത്തിമ മാതാ ചർച്ച് വികാരിയുമായ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ പ്രസ് മീറ്റിൽ വ്യക്തമാക്കി.

ജാതിമത ഭേദമില്ലാതെ ആളുകളെ ഒന്നിപ്പിച്ച് നിർത്താനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഫാ. മാർട്ടിൻ വ്യക്തമാക്കി. അതേസമയം, പ്രദേശത്തെത്തെ കൗൺസിലർമാരായ ജിസൻ ജോർജ്, പി.ഡി. മാർട്ടിൻ, അനു കെ. തങ്കച്ചൻ, ആന്റണി പൈനുതറ, നിർമല ടീച്ചർ, പി.ഡി. നിഷ, എം.എക്സ്. സെബാസ്റ്റ്യൻ, കെ.എക്സ‌സ് ഫ്രാൻസിസ്, ഷെനു എം. മാത്യൂസ് എന്നിവർ റാലിക്കു നേതൃത്വം നൽകും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ഇവരെ അനുമോദിക്കും. അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം ആണ് റാലി ഫ്ലാഗ് ഓഫ് ചെയ്യുക.

ഒൻപതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികൾ ചേർന്നു ദീപം തെളിച്ച് ഈ സംഗമത്തിനു തുടക്കം കുറിക്കും. സിഎസ്ഐ ക്രൈസ്റ്റ്ചർച്ച് വികാരി റവ. പി.കെ മാമ്മൻ ഹെനോസിസ് മെമൻറോ വിശിഷ്‌ടാതിഥികൾക്കു സമ്മാനിക്കും.

വൈറ്റില സെൻ്റ് പാട്രിക്, എളംകുളം സെൻ്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെൻ്റ് ഗ്രിഗോറിയോ സ്, ജറുസലേം മാർത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, ലിറ്റിൽ ഫ്ലവർ, കടവന്ത്ര സെൻ്റ് ജോസഫ്, സെന്റ് സെബാ സ്റ്റ്യൻ എന്നീ പള്ളികളിലെ വിശ്വാസികളും പ്രദേശവാസികളുമാണ് ഈ റാലിയിൽ പങ്കെടുക്കുക.

Tags

Share this story

From Around the Web