വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ എത്തിക്കും; മകൾ വൈഭവിയെ ദുബായിൽ സംസ്കരിക്കും
Jul 17, 2025, 08:27 IST

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ വിപഞ്ചികയുടെ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ തീരുമാനിച്ചു.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടെങ്കിലും വിപഞ്ചികയുടെ ഭർത്താവ് നിതീഷ് ഇതിനു തയ്യാറായില്ല.
വിപഞ്ചികയുടെ മാതാവ് ശൈലജ വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ശൈലജയും മകൻ വിനോദും ഷാർജയിൽ എത്തി കോൺസുലേറ്റിന്റെ സഹായമുൾപ്പെടെ തേടിയിരുന്നു.
എന്നാൽ കുഞ്ഞിന്റെ മൃതദേഹം വിട്ടു നൽകാൻ പിതാവ് നിതീഷ് തയ്യാറായില്ല. കുട്ടിയുടെ മൃതദേഹം യു എ ഇയിൽ തന്നെ സംസ്കരിക്കാൻ ആണ് നിതീഷിന്റെ തീരുമാനം.