തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും
May 10, 2026, 07:21 IST
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.
അഞ്ച് നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുന്നത്. 1952ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ സഖ്യസർക്കാർ ചുമതലയേൽക്കുന്നത്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതോടെയാണ് വിജയിക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നൽകിയത്.