പാലാ രൂപത വിശ്വാസ പരിശീലന കലോത്സവത്തിൽ  എ വിഭാഗത്തിൽ വെള്ളികുളം സൺഡേസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി
 

 
3333

വെള്ളികുളം: പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പാലാ രൂപത വിശ്വാസ പരിശീലന പ്രേഷിത കലോത്സവം - ഹാദൂസ് മെൽസ - മത്സരത്തിൽ എ വിഭാഗത്തിൽ 93 പോയിൻ്റുകളോടെ വെള്ളികുളം  സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

പരിചമുട്ടുകളി, മാർഗ്ഗംകളി ഗ്രൂപ്പുമത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി.പ്രസംഗം, ലളിതഗാനം, മിഷൻ ക്വിസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.ജന്നാ അൽഫോൻസാ വളയത്തിൽ ലളിതഗാനം സബ്ജൂണിയർ വിഭാഗത്തിൽമൂന്നാം സ്ഥാനം കരസ്ഥമാക്കി.

എൽഡർ വിഭാഗത്തിലെ പ്രസംഗം മത്സരത്തിൽ  സിനിമോൾ ജയിംസ് വളയത്തിൽ, അനു മനേഷ്  മുന്തിരിങ്ങാട്ടുകുന്നേൽ എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു.മത്സരത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും വികാരി ഫാ..സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ,പിടിഎ ഭാരവാഹികൾ തുടങ്ങിയവർ അഭിനന്ദിച്ചു.

Tags

Share this story

From Around the Web