തീക്കോയി പഞ്ചായത്ത് കേരളോത്സവം - ക്രിക്കറ്റ് ടൂർണമെൻറ് വെള്ളികുളം സിൽവർ സ്റ്റാർ ക്ലബ്ബ് ജേതാക്കളായി
Sep 30, 2025, 12:44 IST

വെള്ളികുളം:കേരളോത്സവത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മത്സരത്തിൽ വെള്ളികുളം സിൽവർസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി.തീക്കോയി പള്ളി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ തീക്കോയി ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചാണ് വെള്ളികുളം ജേതാക്കളായത്.
ക്രിക്കറ്റ് ടൂർണ്ണമെൻ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ് കവളമാക്കൽ ഉദ്ഘാടനം ചെയ്തു.മാജിതോമസ് നെല്ലുവേലിൽ, ഫാ. ടോം വാഴയിൽ , സിബി രഘുനാഥൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.ജയറാണി തോമസുകുട്ടി മൈലാടൂർ ബിനോയി ജോസഫ് പാലക്കൽ, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്, രതീഷ് പുലിയെള്ളും പുറത്ത് തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകി.ക്രിക്കറ്റ് ടൂർണമെൻ്റ് വിജയികളായ ടീമിനെ ഫാ.സ്കറിയ വേകത്താനം അഭിനന്ദിച്ചു.