വെള്ളാപ്പള്ളി നടേശനെ ആര്‍എസ്എസ് നേതൃത്വം ഏറ്റെടുക്കണം; പരിഹസിച്ച് മുസ്ലിം ലീഗ്, വെള്ളാപ്പള്ളി ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ നേതൃത്വത്തിലല്ല ഇരിക്കേണ്ടത്
 

 
vellappally nadeshan

വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗ്  വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇരിക്കാനാണ് ഏറ്റവും അനുയോജ്യന്‍ എന്ന് ജില്ലാ നേതൃത്വം വിമര്‍ശിച്ചു.

ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ നേതൃത്വത്തിലല്ല ഇരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. സര്‍വ്വമത മൈത്രിയും മാനവികതയും മതസാഹോദര്യവും വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെ അവഹേളിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.

ഗുരു ആഹ്വാനം ചെയ്തതിന് വിരുദ്ധമായി അനുയായികള്‍ക്ക് മദ്യം വിളമ്പി മയക്കികിടത്തിയ ശേഷം ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന നടേശന്‍ സ്വയം അപഹാസ്യനാവുകയാണെന്നും മുസ്ലീം ലീഗ്  ചൂണ്ടികാട്ടി. മുസ്ലിങ്ങളെപ്പോലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് പലതവണ പലരും മുഖ്യമന്ത്രിമാരായിട്ടുണ്ടല്ലോ.

അപ്പോഴൊന്നുമില്ലാത്ത ആശങ്കയാണ് മുസ്ലിം സമുദായത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകുമെന്ന സാങ്കല്‍പ്പിക കാര്യത്തിന്റെ പേരില്‍ നടേശന്‍ പ്രകടിപ്പിക്കുന്നത്. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.    കേരളത്തില്‍ മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

Tags

Share this story

From Around the Web