വേളാങ്കണ്ണി തിരുനാളിന് ഇന്നു കൊടിയേറും; കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനുകൾ

 
3333
നാഗപട്ടണം: ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ഒരുമിച്ച് കൂടുന്ന ദൈവമാതാവിന്റെ തിരുനാളിന് വേളാങ്കണ്ണി ബസിലിക്കയില്‍ ഇന്നു കൊടിയേറും. വൈകുന്നേരം 5.45നു തഞ്ചാവൂർ രൂപത മെത്രാൻ ഡോ. സഹായരാജിന്റെ കാർമികത്വത്തിലായിരിക്കും കൊടിയേറ്റ്. തുടർന്നു മാതാവിന്റെ നൊവേന, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും

തിരുനാളിന്റെ പത്തുദിവസത്തേക്കു വേളാങ്കണ്ണി ബസിലിക്കയിൽ വരുന്ന ഭക്തർ കടലിൽ കുളിക്കുന്നതു വിലക്കി ജില്ലാ കളക്ടർ ആകാശ് ഉത്തരവു പുറപ്പെടുവിച്ചു. വേളാങ്കണ്ണി പള്ളി തിരുനാളിനോട് അനുബന്ധിച്ചു ദക്ഷിണ റെയിൽവേ 2 പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് കോട്ടയം- പുനലൂർ വഴിയും തിരുവനന്തപുരം സെൻട്രലിൽ നിന്നു നാഗർകോവിൽ വഴിയുമാണു പ്രത്യേക ട്രെയിനുകൾ.

06061 എറണാകുളം ജംക്‌ഷൻ - വേളാങ്കണ്ണി (സെപ്റ്റംബർ 3, 10) ‍

എറണാകുളം: രാത്രി 11.50

കോട്ടയം: 12.45

ചങ്ങനാശേരി: 1.00

വേളാങ്കണ്ണി: ഉച്ചയ്ക്ക് 3.15

****** 06062 വേളാങ്കണ്ണി - എറണാകുളം ജംക്‌ഷൻ (സെപ്റ്റംബർ 4, 11) ‍

വേളാങ്കണ്ണി: വൈകിട്ട് 6.40

ചങ്ങനാശേരി: പിറ്റേന്ന് രാവിലെ 9.47

കോട്ടയം: 10.04

എറണാകുളം: 11.55.

Tags

Share this story

From Around the Web