കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം വഴിത്തിരിവിൽ, വിഡി സതീശന്റെ മംഗലാപുരം യാത്രയിൽ രൂക്ഷ വിമർശനവുമായി കോഴിക്കോട് ഫ്ലക്സ് ബോർഡ്, സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ എന്ന് ഫ്ലെക്സിൽ
 

 
3333

കോഴിക്കോട് :വി ഡി സതീശന്റെ മംഗലാപുരം യാത്രയിൽ രൂക്ഷ വിമർശനവുമായി കോഴിക്കോട് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു .
കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ളക്സ് സ്ഥാപിച്ചത് .

സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ എന്ന് ഫ്ലെക്സിൽ ചോദ്യമുണ്ട് . "അദാനി ഗ്രൂപ്പ് പ്രസിഡണ്ട് കിഷോർ അൽവയുമായി സതീശന്റെ രഹസ്യ കൂടിക്കാഴ്ച എന്തിന്? "സതീശന്റെ പി ആർ വേലയ്ക്ക് ഫണ്ട് നൽകിയത് അദാനി ഗ്രൂപ്പോ? ജമാഅത്തെ ഇസ്ലാമിയോ? എസ്ഡിപിഐയോ?

കോഴിക്കോട്ടെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത് . മുഖ്യമന്ത്രി ആരാകണം എന്നതിൽ കോൺഗ്രസ് പാർട്ടിയിൽ തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഫ്ലക്സ് പ്രത്യക്ഷപെട്ടത്

Tags

Share this story

From Around the Web