കേരള സര്‍വകലാശാലയില്‍ വിസി - സിന്‍ഡിക്കേറ്റ് പോര് തുടരുന്നു; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
Jul 10, 2025, 10:33 IST

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രതിസന്ധിയില്‍ നടപടികളുമായി വൈസ് ചാന്‍സലര്‍. രജിസ്ട്രാറെ തടയാന്‍ രജിസ്ട്രാറുടെ റൂമിന് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശം. സര്‍വകലാശാലയിലെ പോരും തര്‍ക്കവും തുടരുകയാണ്.
അനധികൃതമായി ആരെയും റൂമിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നാണ് സര്‍വകലാശാല സെക്യൂരിറ്റി ഓഫീസര്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ നിര്‍ദ്ദേശം നല്‍കിയത്. കര്‍ശനമായ ജാഗ്രത വിഷയത്തില്‍ ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ വി സി. സര്‍വ്വകലാശാലയില്‍ വന്‍ പോലീസ് വിന്യാസം.