വാത്സിങ്ഹാം തീർത്ഥാടനത്തിന് ഇനി രണ്ടാഴ്ച്ച; ഫാ. ജോസഫ് മുക്കാട്ട് മരിയൻ പ്രഭാഷണം നടത്തും; പ്രസുദേന്തിമാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു

 
www

വാത്സിങ്ഹാം : ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒമ്പതാമത് മരിയൻ തീർത്ഥാടനവും തിരുന്നാളും ജൂലൈ 19 നു ശനിയാഴ്ച നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വവും മുഖ്യ കാർമ്മികത്വവും വഹിക്കും.

തീർത്ഥാടന തിരുന്നാളിൽ യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് മരിയൻ പ്രഭാഷണം നടത്തും.

സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന തീർത്ഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് ഫാ. ജിനു മുണ്ടനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ സീറോമലബാർ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്. വാത്സിങ്ഹാം തീർത്ഥാടന സംഘാടക റോളിൽ വർഷങ്ങളായി അനുഭവ സമ്പത്തുള്ളവരാണ് കേംബ്രിഡ്ജ് റീജയൻ സീറോമലബാർ വിശ്വാസ സമൂഹം.

തീർത്ഥാടനത്തിൽ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഏവരും ഈ അനുഗ്രഹാവസരം ഉപയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു.

Tags

Share this story

From Around the Web